മരം വീശി എറിഞ്ഞ് കാറ്റ്… ഓടുന്ന കാറിന് മുകളിൽ.. രക്ഷപ്പെട്ടത് തലനാരിഴക്ക്…

ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ എറണാകുളം കാഞ്ഞിരമറ്റത്ത് ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.

സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

Related Articles

Back to top button