മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാർക്കോ… വിൻ സി എന്ന് വിളിച്ചത്… നടിയുടെ തുറന്നു പറച്ചിൽ…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിൻ സി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിൻ സി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോൾ അടുത്ത കാലത്തായി വാർത്തകളിൽ നിറയുന്ന താരം കൂടിയാണ് വിൻസി അലോഷ്യസ്. നടൻ ഷെെൻ ടോം ചാക്കോയ്ക്കെതിരെ വിൻസി അലോഷ്യസ് അടുത്തിടെ ഉന്നയിച്ച ആരോപണം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തൻ്റെ പേര് മാറിയതിനു പിന്നിൽ പറ്റിപോയ ഒരു അബദ്ധത്തെക്കുറിച്ച് തുറന്നു പരഞ്ഞിരിക്കുകയാണ് വിൻ സി.
അവാർഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പിൽ അയച്ച സന്ദേശത്തിൽ അങ്ങനെ വിളിച്ചുവെന്നാണ് വിൻസി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിൻസി പേര് മാറ്റിയത്. എന്നാൽ അന്ന് താൻ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാർക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിൻസി.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇത് തുറന്നു പറഞ്ഞത്. പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പർ എന്ന് പറഞ്ഞാണ് ഫോൺ നമ്പർ തന്നത്. ഫോണിൽ ആദ്യം വിളിച്ചെങ്കിലും കിട്ടത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതിൽ വിൻ സി എന്ന് വിളിച്ചത്.
ഇതോടെ താൻ ഇത്രയും ആരാധിക്കുന്ന താരത്തിൻറെ വിളി തൻറെ പേരായി മാറ്റി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഒരു വേദിയിൽ മമ്മൂട്ടിയെ കണ്ടതെന്നും. സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോൾ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിൻ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. താൻ മമ്മൂക്ക എന്ന് കരുതിയ സന്ദേശം അയച്ചത് വേറെ ആളാണെന്ന് മനസിലായി. എന്നാൽ അത് ആരാണെന്ന് കണ്ടുപിടിക്കാൻ പോയില്ലെന്ന് വിൻസി പറയുന്നു.