വയനാട്ടിൽ ആദ്യ ദുരിതാശ്വാസ ക്യമ്പ് തുറന്നു… 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം…

ശക്തമായ മഴയുടെ സാഹചര്യത്തിൽ വയനാട്ടിൽ ആദ്യ ദുരിതാശ്വാസ ക്യമ്പ് തുറന്നു. കോളിയാടി എയുപിഎസ് സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. മൂന്ന് കുടുംബങ്ങളാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. ക്യാമ്പിൽ അഞ്ച് പുരുഷൻമാരും ഗർഭിണി ഉൾപ്പെടെ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമുള്ളതായി അധികാരികൾ അറിയിച്ചു.

ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതു ജനങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പർ -7558048309. മറ്റു നമ്പറുകൾ: സെക്രട്ടറി- 9400389509, അസിസ്റ്റന്റ് സെക്രട്ടറി -961132850, പ്രസിഡന്റ് – 8157047480, വൈസ് പ്രസിഡന്റ് – 8547810770.

ജില്ല കലക്ടറേറ്റിലും കൺട്രോൾ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന കൺട്രോൾ റൂം തുറന്നത്. ടോൾ ഫ്രീ നമ്പർ -1077, ജില്ലാതലം -04936-204151, മൊബൈൽ -9526804151, 8078409770.
സുൽത്താൻ ബത്തേരി താലൂക്ക് – 04396-223355, 04936-220296, മൊബൈൽ -6238461385, 9447097707. മാനന്തവാടി താലൂക്ക് – 04395-241111, 04395-240231 മൊബൈൽ -9446637748, 9447097704.

Related Articles

Back to top button