തള്ളേ.. എഐ പുലിയാണ് കേട്ടാ… കാലവസ്ഥാ പ്രവചനം… വായു ഗുണനിലവാരം… ചുഴലിക്കാറ്റ്… ഇനി എന്ത് വേണം…

എഐ ഇനി കാലവസ്ഥയും പ്രവചിക്കും. മൈക്രോസോഫ്റ്റിന്റെ എഐ മോഡലായ ‘അറോറ’ കൂടുതൽ പരിഷ്‌കരണത്തോടെ എത്തുന്നു.
വായു ഗുണനിലവാരവും കൃത്യമായി പ്രവചിക്കാൻ അറോറയ്ക്ക് സാധിക്കും. ചുഴലിക്കാറ്റുകൾ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രവചിക്കുന്നതിനായി മൈക്രോസോഫ്റ്റ് റിസർച്ച് ആണ് അറോറ വികസിപ്പിച്ചെടുത്തത്. സയൻസ് ജേണലായ നേച്ചറിൽ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനരംഗത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഐ മോഡലുകളിൽ ഒന്നാണ് അറോറയെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു.

ഉപഗ്രഹങ്ങൾ, കാലാവസ്ഥാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും മുൻകാല കാലാവസ്ഥാ പ്രവചനങ്ങളും വെതർ സിമുലേഷനുകളും ഉപയോഗിച്ചാണ് അറോറയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷണൽ മോഡൽ ആയതിനാൽ അധിക വിവരങ്ങൾ നൽകി പ്രത്യേക കാലാവസ്ഥാ പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിനായി എഐ മോഡലിനെ തയ്യാറാക്കാനാവുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.

ഫിലിപ്പീൻസിലുണ്ടായ ഡോക്ക്‌സുരി ചുഴലിക്കാറ്റ് തീരമടുക്കുന്നത് നാല് ദിവസം മുമ്പ് കൃത്യമായി പ്രവചിക്കാനുംരണ്ട് വർഷം മുമ്പ് ഇറാഖിലുണ്ടായ മണൽക്കാറ്റ് മുൻകൂട്ടി പ്രവചിക്കാനും അറോറയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. 2022 ലും 2023 ലും ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ അഞ്ച് ദിവസത്തെ പാത പ്രവചിക്കുന്നതിൽ അറോറ യുഎസ് നാഷണൽ ഹുറിക്കേൻ സെന്ററിനെ പരാജയപ്പെടുത്തിയെന്നും കമ്പനി അവകാശപ്പെട്ടു.

Related Articles

Back to top button