വിജയ്ക്ക് തിരിച്ചടി.. വൈഷ്ണവി പാർട്ടി വിട്ടു.. ഡിഎംകെയില്‍ ചേര്‍ന്നു….
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് തിരിച്ചടി. ടിവികെ യുവജന നേതാവായിരുന്ന വൈഷ്ണവി പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു. കോയമ്പത്തൂരിലെ ഡിഎംകെ ഓഫീസില്‍വെച്ച് നടന്ന ചടങ്ങില്‍ വൈഷ്ണവി ഡിഎംകെ അംഗത്വം സ്വീകരിച്ചു. മുന്‍ മന്ത്രി സെന്തില്‍ ബാലാജി ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈഷ്ണവിയോടൊപ്പം നിരവധി യുവ ടിവികെ പ്രവര്‍ത്തകരും ഡിഎംകെയുടെ ഭാഗമായി.
യുവജനങ്ങളെയും സ്ത്രീകളെയും ടിവികെ പാര്‍ട്ടി സംവിധാനം അവഗണിക്കുകയാണെന്ന് വൈഷ്ണവി പറഞ്ഞു. യുവജന ശാക്തികരണത്തിന്റെ വേദിയാവുമെന്ന് കരുതിയ ടിവികെ ബിജെപിയുടെ മറ്റൊരു പകര്‍പ്പായി മാറിയെന്നും അവർ പറഞ്ഞു.