ഭീകരവാദത്തിനെതിരായ പോരാട്ടം… കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ…

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന പ്രതിനിധി സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും. ഫ്രാൻസിലേക്ക് ആണ് സംഘം യാത്ര തിരിക്കുക. ഇതിനോടകം റഷ്യ, ജപ്പാൻ,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ എത്തി. ഭീകരതയ്ക്കെതിരായ ഇന്ത്യൻ നിലപാടിന് എല്ലാ രാജ്യങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദർശിക്കും. ഡോ.ശശി തരൂർ നയിക്കുന്ന സംഘം ന്യൂയോർക്കിലെത്തി. വേൾഡ് ട്രേഡ് സെന്റർ സ്മാരകം സംഘം സന്ദർശിച്ചു. അമേരിക്കൻ സന്ദർശനത്തിന് ശേഷം സംഘം ഗയാനയിലേക്ക് പോകും

Related Articles

Back to top button