മലബന്ധം മാറണോ?.. ഈ പാനീയങ്ങൾ സഹായിക്കും…

ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോള്‍ ചിലരില്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലബന്ധത്തെ അകറ്റാന്‍ വെള്ളം ധാരാളം കുടിക്കണ്ടത് അത്യാവശ്യമാണ്.ഇത്തരത്തിൽ മലബന്ധം ഉടനടി മാറാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം..

ഇളം ചൂട് വെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.    ഓറഞ്ചില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.നാരുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.   പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.    ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം.  ആന്‍റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Related Articles

Back to top button