വേടനെതിരെ എന്‍ഐഎക്ക് പരാതി.. കടുത്ത അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം..

റാപ്പർ വേട്ടനെതിരെ പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ  ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) പരാതി നൽകിയ സംഭവത്തിൽ
അതൃപ്തി അറിയിച്ച്  ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിനാണ് അത്യപ്തി.

ഇത് പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് പരാതി നൽകിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. ഇനി വേടൻ പ്രശ്നത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നൽകി.

Related Articles

Back to top button