സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു…. ഇന്ന് വർധിച്ചത്…

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഗ്രാം വില ഒറ്റയടിക്ക് 50 രൂപ ഉയര്‍ന്ന് 8,990 രൂപയിലെത്തി. പവന് 400 രൂപ ഉയര്‍ന്ന് 71,920 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 110 രൂപ വര്‍ധിച്ച് 74,320 രൂപയിലുമെത്തി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയിലാണ് വ്യാപാരം.
യൂറോപ്യന്‍ യൂണിയനുമേല്‍ ജൂണ്‍ ഒന്നു മുതല്‍ നേരിട്ട് 50 ശതമാനം ഇറക്കുമതി തീരുവ ഏര്പ്പെടുത്തുമന്ന പ്രഖ്യാപനമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഇന്നലെ പ്രഖ്യാപനമുണ്ടായതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണ വില ഒറ്റയടിക്ക് 50 ഡോളര്‍ വര്‍ധിച്ചിരുന്നു. ഔണ്‍സിന് 3,357.42 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.


