വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ.. 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് ഉയർത്തും.. കനത്ത ജാഗ്രത…

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് ഉയർത്തും. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്. 20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടർ ഉയർത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്.രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസ്സപ്പെടുകയും ചെയ്തു.

Related Articles

Back to top button