കാറിൻറെ മുൻവശത്തുനിന്ന് പുക.. സാധനങ്ങൾ മാറ്റിയതിനു തൊട്ടു പിന്നാലെ… രക്ഷപ്പെട്ടത് തലനാരിഴക്ക്…

ഇരട്ടക്കുട്ടികൾ ഉൾപ്പെടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ കത്തിനശിച്ചു. രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ രാത്രി എട്ടോടെയാണ് ആമ്പല്ലൂരിൽ ദേശിയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്കു മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്.

മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻറെ മുൻവശത്തുനിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റിയതിനു തൊട്ടു പിന്നാലെ തീ ആളിപ്പടരുകയായും ചെയ്തു. കാർ പൂർണമായും കത്തിനശിച്ചു. പുതുക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button