വൻ കഞ്ചാവ് വേട്ട… ലോറിയിൽ നിന്നും പിടികൂടിയത്… നാല് യുവാക്കൾ…
വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തിയത് 120 കിലോ കഞ്ചാവ്. സംഭവത്തിൽ നാല് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പുതുക്കാട് സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്.
വെള്ളിയാഴ്ച പുലർച്ചെയാണ് തൃശ്ശൂർ റൂറൽ പോലീസിന്റെ ഡാൻസാഫ് സംഘം ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ എറണാകുളം സ്വദേശികളാണ്. രണ്ടുപേർ തൃശ്ശൂർ സ്വദേശികളും.