ക്രൈസ്തവ മേഖലയിൽ നിന്ന് പുതിയ രാഷ്ട്രീയ നീക്കം.. ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടിയുമായി കേരള ഫാർമേഴ്സ് ഫെഡറേഷൻ രംഗത്ത്…
ക്രൈസ്തവ മേഖലയിൽ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാർട്ടി വരുന്നു.കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു വിന്റെ നേതൃത്വത്തിലാണ് പാർട്ടി രൂപീകരിക്കുക.. കേരള ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനായാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി പങ്കെടുക്കും. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി നേതൃത്വവുമായി നേതാക്കൾ ചർച്ചകൾ നടത്തി. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ പാർട്ടിയിലെത്തിക്കാനാണ് നീക്കം.