കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു… ജാഗ്രതാ നിർദേശവുമായി വനം‌ വകുപ്പ്…

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പിൻ്റെ നിർദേശം. രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.

മലപ്പുറം കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.

Related Articles

Back to top button