പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി.. പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത്….
പൊലീസ് പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടുന്നത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ ദേഹപരിശോധന നടത്തി. ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. 11 ഗ്രാം കഞ്ചാവാണ് യുവാവിൽ നിന്ന് പിടികൂടിയത്. തോട്ടരികത്ത് വീട്ടിൽ അൻസാർ (39) നെ ടൗൺ പൊലീസ് പിടികൂടി.