കേരളത്തിൽ എത്തിയ അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്നു പരാതി…

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി എത്തിയ പെൺകുട്ടിയെ കാണാനില്ലെന്നു പരാതി. സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയ(15) എന്ന കുട്ടിയെ ആണ് കാണാതായിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.

Related Articles

Back to top button