തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥൻ തോക്ക് കൈമാറി… പരിശോധിക്കുന്നതിനിടെ വെടിപൊട്ടി…

എആർ ക്യാമ്പിൽ തോക്കിൽ നിന്ന് വെടിപൊട്ടി. എസ്ഐയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് അപകടമൊഴിവായത്. പണം കൊണ്ടുപോകുന്നതിന് കാവൽ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥൻ തോക്ക് ആർമർ എസ്ഐക്ക് കൈമാറുകയായിരുന്നു. തുടർന്ന് എസ്ഐ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട എആർ ക്യാമ്പിൽ വെച്ചാണ് സംഭവം.

എസ്ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗർ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. വെടി പൊട്ടിയതിനെ തുടർന്ന് തറ തുളഞ്ഞു. എസ്ഐ കൃത്യമായ രീതിയിൽ പരിശോധന നടത്തിയതുകൊണ്ടാണ് അപകടമൊഴിവായത്. തോക്ക് ലോഡ് ചെയ്ത് വെച്ചത് അറിയാതെ മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു.

Related Articles

Back to top button