സംസ്കൃത സർവ്വകലാശാലയിൽ വിവർത്തകരുടെ ഒഴിവുകൾ..ആര്‍ക്കൊക്കെ അപേക്ഷിക്കാം?..

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ വിവർത്തന പഠനകേന്ദ്രത്തിൽ ഐ.സി.എസ്.എസ്.ആ‍‍‍ർ പദ്ധതിയുമായി ബന്ധപ്പെട്ട് വിവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം താൽക്കാലികമാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തന പ്രാവീണ്യമുളളവർക്ക് അപേക്ഷിക്കാം

ബന്ധപ്പെട്ട മേഖലയിൽ 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം നേടി വിവർത്തനത്തിലും വിവർത്തന പഠന മേഖലയിലും പ്രവർത്തനപരിചയം നേടിയവർക്ക് അപേക്ഷിക്കാം. താത്പ്പര്യമുളളവ‍ർ 200 വാക്കിൽ കുറയാത്ത സ്വയം വിവർത്തനം ചെയ്ത സാഹിത്യ കൃതിയുടെ ഭാഗവും മൂല്യകൃതിയും പി ഡി എഫ് ഫോർമാറ്റാക്കി ബയോഡാറ്റയോടൊപ്പം projecttransicssr@gmail.com ലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7293278410.

Related Articles

Back to top button