അടുക്കളയിൽ പാറ്റശല്യം ഉണ്ടോ..? എന്നാൽ ഇതാ നിങ്ങൾ അന്വേഷിക്കുന്നത് ഇവിടെ ഉണ്ട്…
ഇക്കാലത്ത്, അടുക്കള പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള ഒരു പ്രവർത്തന ഇടം മാത്രമല്ല – പകരം, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന ഒരു സ്ഥലമായി ഇത് മാറിയിരിക്കുന്നു. ചായ കുടിക്കാനും, ഒരുമിച്ച് ബേക്ക് ചെയ്യാനും, പാചകം ചെയ്യുമ്പോൾ വിശ്രമിക്കാനും, പരസ്പരം എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തുന്നതും ഇവിടെയാണ്. അതിനാൽ അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സാധനങ്ങൾ വാരിവലിച്ച് ഇടാതെ ഒതുക്കവും വൃത്തിയും അടുക്കളയിൽ ഉണ്ടായിരിക്കണം. ഭക്ഷണങ്ങൾ പാകം ചെയ്യുന്ന ഇടമായതുകൊണ്ട് തന്നെ വൃത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ചേർന്ന് ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപേലെ തന്നെ അടുക്കളയിൽ സ്ഥിരം വരാറുള്ള ജീവിയാണ് പാറ്റ. ഭക്ഷണ സാധനങ്ങൾ തുറന്നിരിക്കുക മാലിന്യങ്ങൾ ഉണ്ടായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടുക്കളയിൽ പാറ്റ വരുന്നത്. പാറ്റയെ തുരത്താൻ അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്.
എളുപ്പത്തിൽ പാറ്റയെ തുരത്താൻ ബോറിക് ആസിഡ് മാത്രം മതി. ചെറിയൊരു പാത്രത്തിൽ ഒരേയളവിൽ ബോറിക് ആസിഡും പൊടിച്ചെടുത്ത പഞ്ചസാരയും ചേർക്കണം. ശേഷം ഇത് പാറ്റ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ അടുക്കളയുടെ കോണുകളിലോ വിതറി കൊടുക്കാം. ഇത് പാറ്റകളെ എളുപ്പത്തിൽ നശിപ്പിക്കുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ചും പാറ്റയെ എളുപ്പത്തിൽ പമ്പകടത്താൻ സാധിക്കും. പൊടിച്ചെടുത്ത പഞ്ചസാര പൊടിയും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം പാറ്റ വരുന്ന സ്ഥലങ്ങളിൽ ഇത് വിതറി ഇടാം. പിന്നീട് പാറ്റയുടെ ശല്യം ഉണ്ടാവില്ല.
വൃത്തി വേണം
വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് സാധാരണമായി പാറ്റകൾ വരാറുള്ളത്. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പാറ്റകൾ മാത്രമല്ല വൃത്തിയില്ലെങ്കിൽ പലതരം ജീവികളും പ്രാണികളും കയറിവരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിനാഗിരി ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം. വൃത്തിയാക്കുമ്പോൾ അടുക്കള ഡ്രോയറുകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
റിപെലന്റ്റ് ഉപയോഗിക്കാം
പ്രകൃതിദത്തമായ റിപെലന്റുകൾ ഉപയോഗിച്ചും പാറ്റയെ തുരത്താൻ സാധിക്കും. വയണ ഇല, വേപ്പില, ഗ്രാമ്പു, ഏലക്ക എന്നിവയുടെ ഗന്ധം പാറ്റയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇത് പൊടിച്ചോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്.