രാവിലെ തന്നെ പണി കിട്ടി! രാത്രി പെയ്ത മഴയും റോഡിലെ കുഴിയും ചതിച്ചു.. ജനങ്ങൾ വലഞ്ഞത് മണിക്കൂറുകൾ..

തൃശൂർ പട്ടിക്കാട് കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി പെയ്ത മഴയിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതാണ് ഗതാഗത കുരുക്കിന് കാരണം. രാവിലെ ആറരയോടുകൂടി റോഡില്‍ വലിയ ഗതാഗത കുരുക്ക് ആംരംഭിച്ചത്. മണ്ണുത്തി – വടക്കഞ്ചേരി അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വാഹനങ്ങളുടെ നിര കുതിരാൻ തുരങ്കം വരെ നീണ്ടു നിന്നു. മണിക്കൂറുകളോളമാണ് ജനങ്ങൾ കുരുക്കിൽ പെട്ടത്

Related Articles

Back to top button