101ന്റെ തിളക്കത്തിൽ ഐഎസ്ആർഒ… കുതിച്ചുയർന്ന് പിഎസ്എൽവി സി 61…
പിഎസ്എൽവി സി 61 വിജയകരമായി വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം.
അഞ്ച് നൂതന ഇമേജിംഗ് സംവിധാനങ്ങളാണ് ഉപഗ്രഹത്തിലുണ്ട്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഉപഗ്രഹം ശേഖരിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണമാണിത്.



