എന്ത് തെറ്റ് ചെയ്തുവെന്നറിയില്ല… അഭിഭാഷക സമൂഹത്തിനിടയിൽ കഥകൾ പ്രചരിക്കുന്നു.. മുഖത്ത് തെളിവുകളുണ്ടെന്നും യുവവനിതാ അഭിഭാഷക

വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകന്റെ മർദ്ദനത്തിനിരയായ യുവവനിതാ അഭിഭാഷകക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പരാതി. താനെന്ത് തെറ്റ് ചെയ്തുവെന്നറിയില്ല. തനിക്കെതിരെ അഭിഭാഷക സമൂഹത്തിനിടയിൽ കഥകൾ പ്രചരിക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു. തന്റെ മുഖത്ത് തെളിവുകളുണ്ടെന്നും ശ്യാമിലി കൂട്ടിചേർത്തു.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഓഫീസിലെ സ്റ്റാഫുകളാണ് സാക്ഷികളെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് നിയമത്തിൽ ധാരണയുണ്ട്. പ്രതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ ജാമ്യം തടഞ്ഞു വെയ്ക്കാനാകില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതിക്ക് ലൈംഗിക ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കൽ നിലനിൽക്കില്ലെന്നും പ്രതിഭാഗം പറഞ്ഞു. ബെയ്‌ലിൻ ദാസിന് മർദ്ദനമേറ്റെന്നും പ്രതിഭാഗം പറഞ്ഞു. ബെയ്‌ലിന്റെ നെറ്റിയിലും കണ്ണിലും മുറിവ് വെറുതെ ഉണ്ടായതല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

Related Articles

Back to top button