മഴക്കാലത്ത് പാമ്പ് ശല്യം രൂക്ഷം..വീട്ടിൽ ജാഗ്രത അനിവാര്യം..
മഴക്കാലം എത്തുന്നതോടെ പാമ്പുകൾ സുരക്ഷിതമായ ഇടങ്ങൾ തേടിയാണ് വീടുകൾക്ക് സമീപം എത്തുന്നത്. പൊത്തുകൾ, കുന്നുകൂട്ടിയിട്ട തുണികൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ പാമ്പുകളെ ആകർഷിക്കാം. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് വളരെ പ്രധാനമാണ്.
സുരക്ഷയ്ക്കായി പാലിക്കേണ്ട ഉപായങ്ങൾ
വീടിന്റെ ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക, തൊണ്ടും മരക്കഷ്ണങ്ങളും ചുറ്റുപാടുകളിൽ സൂക്ഷിക്കരുത്. വീടിനു സമീപമുള്ള പൊത്തുകൾ അടച്ചുവയ്ക്കുക, തുണികൾ കൂട്ടിയിടുന്ന പതിവ് മാറ്റുക. വളർത്തുമൃഗങ്ങളുടെ ഭക്ഷണം പുറത്തുവെക്കാതെ സൂക്ഷിക്കുക. ഈ ചെറിയ മുൻകരുതലുകൾ പാലിച്ചാൽ പാമ്പ് ശല്യം ഭയപ്പെടേണ്ട അവസ്ഥയാകില്ല.