ഷാംപൂ വാങ്ങുമ്പോൾ ശ്രദ്ധിക്കണം.. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ…
സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷക വസ്തുക്കളായ ഷാമ്പൂ, ലോഷന്‍ എന്നിവയില്‍ കാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുള്ളതായി പഠനം. ഗന്ധമുള്ള നിറമില്ലാത്ത ഒരു വാതകമാണ് ഫോർമാഡിഹൈഡ്. ഇത് ഒരു മികച്ച പ്രിസര്‍വേറ്റീവാണ്. അതുകൊണ്ട് സൗന്ദര്യ വർധക വസ്തുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിക്കുന്നതിന് എംബാമിങ് ദ്രാവകമായി ഫോർമാൽഡിഹൈഡ് ഉപയോഗിക്കുന്നുവെന്ന് കാലിഫോണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.
എന്‍വയേണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടോക്‌സികോളജി ലെറ്റഴേസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പകുതിയോളം നീഗ്രോ, ലാറ്റിന സ്ത്രീകളും ഈ കെമിക്കല്‍ അടങ്ങിയ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.ലോസ്ആഞ്ചല്‍സിലെ 70 കറുത്ത വനിതകളിലും ലാറ്റിന വനിതകളിലുമാണ് പഠനം നടന്നത്. അവര്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഒരു പ്രത്യേക ആപ്പിലൂടെ അവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന പ്രൊഡക്ടുകളുടെയും അതില്‍ ഉപയോഗിക്കുന്ന ചേരുകളുടെ പട്ടികയുടെ ചിത്രവും ഗവേഷകര്‍ക്ക് സമര്‍പ്പിച്ചു. അതില്‍ 53 ശതമാനം പേരും ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയ ഒരു ഉല്പന്നമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. സര്‍വേ നടത്തിയതില്‍ 58 ശതമാനം മുടി സംരക്ഷണ ഉല്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.
പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ) ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒന്നായി നേരത്തേ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുടി സ്ട്രെയ്റ്റനിംഗ് ഉല്‍പ്പന്നങ്ങളില്‍ ഈ കെമിക്കലിന്റെ സാന്നിധ്യമുള്ളത് വളരേ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ നിത്യവും ഉപയോഗിക്കുന്ന സൗന്ദര്യസംരക്ഷണ ഉല്പന്നങ്ങളില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത് ആദ്യമാണ്.
ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയ ഉല്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഈ കെമിക്കല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉല്പന്നങ്ങള്‍ തിരിച്ചറിയുന്നതിന് ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുഎസിലെ നിരവധി സ്‌റ്റേറ്റുകളിലും യൂറോപ്യന്‍ യൂണിയനിലും ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നതിന് നിരേധനമേര്‍പ്പെടുത്തിയിട്ടുണ്ട്.