പോലീസ് കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതർ മാത്രം വഴുതിവീഴുന്നു… ചോദ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി…
പോലീസ് കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതർ വഴുതിവീണ് കൈയോ കാലോ ഒടിയുന്ന സംഭവങ്ങൾ പെരുകുന്നു. പോലീസ് സ്റ്റേഷനിലെ ശുചിമുറികളിൽ പ്രതികൾമാത്രം വഴുതിവീഴുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകുമെന്നും കോടതി മുന്നറിയിപ്പുനൽകി.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് വി. ലക്ഷ്മിനാരായണനുമടങ്ങുന്ന ബെഞ്ചിന്റെതായിരുന്നു ചോദ്യം. പോലീസ് കസ്റ്റഡിയിലിരിക്കേ പരിക്കേറ്റ മകന് ചികിത്സതേടി കാഞ്ചീപുരം സ്വദേശി ഇബ്രാഹിം നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ശുചിമുറിയിൽ കാൽവഴുതിവീണാണ് ഹർജിക്കാരന്റെ മകൻ സാക്കീർ ഹുസൈന് പരിക്കേറ്റതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.