വന്ദേ ഭാരതിന് പുറമെ മംഗള, കൊച്ചുവേളി… പിഴ ചുമത്തിയ കടവന്ത്രയിലെ കേന്ദ്രം ഭക്ഷണം വിതരണം ചെയ്യുന്നത് നിരവധി ട്രെയിനുകളിൽ….

നഗരസഭാ ഭക്ഷ്യവിഭാഗത്തിന്‍റെ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയ കടവന്ത്രയിലെ ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സ് കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതായി വിവരം.

വന്ദേ ഭാരതിന് പുറമെ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന ദീർഘദൂര തീവണ്ടികളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കാണ് സ്ഥാപനം ഭക്ഷണം വിതരണം ചെയ്യാറുള്ളത്.

വന്ദേ ഭാരതിലേക്ക് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേകം അടുക്കള വേണമെന്ന നിബന്ധന നിലനിൽക്കെയാണിത്. ഭക്ഷണം പാകം ചെയ്യുന്നിടത്ത് സിസിടിവി ക്യാമറ വേണമെന്ന മാനദണ്ഡവും സ്ഥാപനം കാറ്റിൽപറത്തി

പഴകിയ ഭക്ഷണം പിടികൂടുകയും മാലിന്യസംസ്കരണ യൂണിറ്റ് ഇല്ലെന്നും കണ്ടെത്തിയതോടെ ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സിനെതിരെ ഒരു ലക്ഷം രൂപ റെയിൽവെ പിഴ ചുമത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയാ മാനേജര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് അന്വേഷിക്കുക

Related Articles

Back to top button