തിയറ്റര്‍ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു.. ഭാര്യ ഇതേ തിയറ്ററിൽ…

തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. കോഴിക്കോട് മുക്കം പി.സി തിയറ്ററിന്‍റെ പാരപ്പെറ്റിൽ നിന്നും താഴെ വീണായിരുന്നു മരണം . മുക്കം കുറ്റിപ്പാല സ്വദേശി കോമളൻ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് താഴെ മരിച്ച നിലയിൽ കോമളനെ കണ്ടെത്തുന്നത്. മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരിച്ച കോമളന്‍റെ ഭാര്യ നിമിഷ ഇതേ തിയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്. ഇയാൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്‍റെ വശങ്ങളിലായി ബാൽക്കെണിപോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Related Articles

Back to top button