പ്രതിഷേധത്തിന്റെ മറവില്‍ സിപിഎം അക്രമം.. തിരിച്ചടിക്കും.. മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്…

പ്രതിഷേധ പ്രകടനമെന്ന പേരില്‍ ജില്ലയില്‍ ഉടനീളം സിപിഎം പ്രവര്‍ത്തകർ അക്രമം അഴിച്ചുവിടുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ ഓഫീസ് തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച സമയത്ത് മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സ്വയം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ ആരോപിക്കുകയുമായിരുന്നു. അതേസമയം, ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും, ജനല്‍ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും ചെയ്ത ശേഷം എറിഞ്ഞു തകര്‍ത്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അത് നടക്കാതെ വന്നതോടെ ജില്ലയില്‍ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയാണ്.ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാന്‍ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജില്‍ മോഹനന്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button