പത്തനംതിട്ടയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി.. സിപിഎം നീക്കം ലക്ഷ്യം കണ്ടു.. ഇത്തവണ ഭരണം പോയത്…

നിരണം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിലിനെതിരെയാണ് സിപിഎം അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ കെ പി പുന്നൂസ് , സ്വതന്ത്ര അംഗമായ അന്നമ്മ ജോർജ് എന്നിവർ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. ഇവർ നേരത്തെ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്.

Related Articles

Back to top button