കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു…

ആയനിവയൽ മാക്കുനി കുളത്തിൽ നീന്താനിറങ്ങിയ കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം.കെ. ശ്രീജിത്താണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.

ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. ശ്രീജിത്ത് കുളത്തിൽനിന്ന് കരയ്ക്കെത്താത്തതിനാൽ കുറേസമയം കാത്തു. പിന്നീട് നാട്ടുകാരും കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളപട്ടണം പോലീസെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീജിത്ത് കെഎസ്ആർടിസി ഡ്രൈവറാണ്. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: പങ്കജവല്ലി. ഭാര്യ: സൗമ്യശ്രീ (കാസർകോട്). മകൻ: ധനശ്യാം.

Related Articles

Back to top button