ഇന്ത്യ അതിർത്തി ഭേദിച്ചില്ല…. അവർ ഇന്ത്യയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടു…നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തം…
പാകിസ്ഥാനിൽ ആക്രമണം നടത്തിയത് ഒരു തരത്തിലും അതിർത്തി ഭേദിച്ചല്ലെന്ന് വ്യക്തമാക്കി ഇന്ത്യ. വെടിനിർത്തലിന് ശേഷം ഇന്ത്യ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. പാകിസ്ഥാന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ ചെറുത്തത് സൈന്യം കൃത്യമായി വിവരിക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഓരോന്നും ഉപയോഗിച്ചായിരുന്നു പ്രതിരോധം തീർത്തത്.