ജിസ്മോളുടെയും മക്കളുടെയും മരണം.. ഭർതൃമാതാവിനെയും സഹോദരിയെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി.. ഗുരുതര ആരോപണം…
മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്‌മോളും പെൺകുഞ്ഞുങ്ങളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ പ്രതി പട്ടികയിൽ നിന്ന് ഭർതൃ മാതാവിനെയും ഭർതൃ സഹോദരിയെയും ഒഴിവാക്കിയതായി കുടുംബത്തിന്റെ ആരോപണം.ഇരുവർക്കുമെതിരെ കുടുംബം മൊഴി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറൻസിക് പരിശോധനയ്ക്കായി ജിസ്മോളുടെയും ഭർത്താവ് ജിമ്മിയുടെയും ഭർതൃ പിതാവ് ജോസഫിന്റെയും ഫോണുകൾ മാത്രമാണ് ഹാജരാക്കിയതെന്നും അവർ പറയുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭർതൃ മാതാവ് ജിസ്മോളെ അപമാനിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിറ്റുവുമാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്.
മീനച്ചിലാറ്റിൽ ചാടിയാണ് ജിസ്‌മോളും പെൺകുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോൾ നടത്തിയിരുന്നു.