ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന് പാക്.. തെളിവ് നിരത്തി പൊളിച്ച് ഇന്ത്യ…
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ നടത്തുന്ന തെറ്റായ അവകാശവാദങ്ങള്‍ തെളിവുസഹിതം പുറത്തുവിട്ട് പൊളിച്ച് ഇന്ത്യ.ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് പിഐബിയുടെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു. 2021 ജൂലൈ 7ന് നടന്ന ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തങ്ങള്‍ ആക്രമിച്ച് തകര്‍ത്തത് എന്ന അവകാശവാദത്തോടെ പാകിസ്താന്‍ പ്രചരിപ്പിക്കുന്നത്.
ലിങ്ക് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് പിഐബിയുടെ ട്വീറ്റ്. ഈ വിഡിയോ പങ്കുവയ്ക്കരുതെന്നും പിഐബി നിര്‍ദേശിച്ചു.ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറഞ്ഞു.