അവർ ഇനിയും മുന്നോട്ട് പോകുമെങ്കിൽ നമ്മൾ നിർത്തില്ല’..
പാകിസ്ഥാൻ ഇനിയും പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി നൽകാൻ തയാറെടുത്ത് ഇന്ത്യ. ‘അവര്‍ കൂടുതൽ മുന്നോട്ട് പോവുകയാണെങ്കിൽ പിന്മാറില്ല… അവസാനം വരെ പോകും’ എന്നാണ് ദില്ലിയിൽ നിന്ന് ലഭിച്ച സന്ദേശമെന്ന് ഓപ്പറേഷൻ സിന്ദൂറുമായി അടുത്ത ബന്ധമുള്ള സർക്കാരിന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു
പാകിസ്ഥാൻ എത്രത്തോളം വേഗത്തിൽ പ്രകോപനത്തിന്‍റെ പടികൾ കയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രതികരണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇന്നലെ രാത്രി മുതൽ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയിൽ സ്ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു