ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന വാദം.. പൊളിച്ച് കയ്യിൽ കൊടുത്ത് ഇന്ത്യ.. സ്വയം പരിഹാസ്യനായി പാക് മന്ത്രി…

ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക് വാദത്തിന് തെളിവ് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ച് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. തെളിവ് ഇന്ത്യയുടെ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും മൂന്ന് ഫൈറ്റർ ജെറ്റുകൾ തങ്ങൾ വെടിവെച്ചു വീഴ്ത്തി എന്നത് യാഥാർത്ഥ്യമാണെന്നുമാണ് ക്വാജ ആസിഫ് പറഞ്ഞത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോടാണ് പാക് മന്ത്രിയുടെ അവ്യക്തമായ മറുപടി.2021-ൽ പഞ്ചാബിലെ മോഗയിൽ തകർന്നു വീണ മിഗ് വിമാനത്തിന്റെ ചിത്രങ്ങൾ പുതിയതെന്ന് പേരിൽ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റാണ് പാക് പ്രതിരോധ മന്ത്രി തെളിവായി പറയുന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടിച്ചെന്നും ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നുമാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടത്.
തകർന്ന വിമാനങ്ങളുടെ തെളിവ് എവിടെയെന്ന് സിഎൻഎന്നിലെ അവതാരക ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് പാക് പ്രതിരോധ മന്ത്രി നൽകിയത്. ‘എല്ലായിടത്തും വീഡിയോകളുണ്ട്. പാകിസ്ഥാനികളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യക്കാരുടെ സോഷ്യൽ മീഡിയയിലുമുണ്ട്’-എന്നായിരുന്നു മറുപടി.

സോഷ്യൽ മീഡിയയിലെ തെളിവ് അല്ല നിങ്ങളുടെ പക്കലുള്ള തെളിവ് എവിടെ എന്നും അവതാരക ചോദിക്കുന്നുണ്ട്. ഇതോടെ ക്വാജ ആസിഫിന് മറുപടി ഇല്ലാതെ പ്രതിസന്ധിയിലായി.തെളിവ് എവിടെ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ പാക് പ്രതിരോധ മന്ത്രി ലോകത്തിന് മുൻപിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്.

Related Articles

Back to top button