ഓപ്പറേഷൻ സിന്ദൂർ….പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം വിമാനത്താവള അധികൃതർ…

തിരുവനന്തപുരം: പാകിസ്ഥാനിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ നടത്തിയ സംയുക്ത സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. രാജ്യത്ത് ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളെ ഇത് ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. അതുകൊണ്ടു തന്നെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലയെന്താണെന്ന് യാത്രക്കാർ പരിശോധിക്കണമെന്നും അധികൃതർ.

Related Articles

Back to top button