ആ സ്ത്രീകളുടെ കണ്ണീരിന് മറുപടി.. ‘പേര് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു’.. ഓപ്പറേഷന്‍ സിന്ദൂറെന്ന പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി…
പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി, ഓപ്പറേഷന്‍ സിന്ദൂറിന് പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട 22 പേരുടെ കുടുംബങ്ങളുടെ വേദനകള്‍ക്കും അനാഥത്വങ്ങള്‍ക്കും രാജ്യം മറുപടി നല്‍കുമ്പോള്‍ ഇതിലും കൃത്യമായൊരു പേര് വേറെയില്ലെന്നാണ് വരുന്ന പ്രതികരണങ്ങളിലേറെയും.
ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നത്. പഹല്‍ഗാം ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പല കുടുംബങ്ങളും അനാഥമായി. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍ ഇനിയെന്തെന്ന് അറിയാതെ നിത്യദുഃഖത്തിലായി. ഇനിയും ആ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഇവര്‍ക്കുള്ള ആദരമായാണ് സൈനിക ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടത്.
പ്രത്യാക്രമണത്തിന്‍റെ വിവരം വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്.