ഇന്ത്യൻ സൈന്യം അഭിമാനം…ഇതാണ് ഞങ്ങളുടെ മറുപടി…എൻ രാമചന്ദ്രന്റെ മകൾ ആരതി…
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി .
‘നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങൾ നിന്നിരുന്നത്. ആ മണ്ണിലാണ് അവർ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകൾ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു, ആരതി കൂട്ടിച്ചേർത്തു.