സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്…വിവാദങ്ങള്‍ക്കിടെ നിവിന്‍ പോളി…

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പൊതുവേദിയില്‍ ഉന്നയിച്ച ആരോപനങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടന്‍ നിവിന്‍ പോളിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് നിവിന്‍ പോളി വിവാദ വിഷയങ്ങളോട് പരോക്ഷമായി പ്രതികരിച്ചത്.

സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്നായിരുന്നു നിവിന്‍ പോളിയുടെ വാക്കുകള്‍. ഇത്തരക്കാരോട് പറയാനുള്ളത് നല്ല ഹൃദയം ഉണ്ടാകണം എന്ന് മാത്രമാണ് എന്നാണ് നിവിന്റെ വാക്കുകള്‍. ”പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനുള്ള നിരവധി പേരുണ്ട്. അല്ലാത്തവരെയും കാണാറുണ്ട്. സ്വന്തം കാര്യം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരും നമ്മുടെ മുന്നിലുണ്ട്. അവരോട് ഒരു കാര്യമാണ് പറയാനുള്ളത്. നല്ല ഹൃദയത്തിന് ഉടമയാകുക, നല്ല മനസിന് ഉടമയാകുക, സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും”- നിവിന്‍ പോളി പറഞ്ഞു.

പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് നിവിന്‍ പോളിയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തലുകളും പിന്നാലെ എത്തി. വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. നിവിന്‍ പോളിയുടെ വാക്കുകള്‍ ഈ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തിരിക്കുന്നത്

Back to top button