ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിൽവരെ ‘സുധാകരൻ തരംഗം’..
കോട്ടയത്ത് കെ സുധാകരനെ പിന്തുണച്ച് വ്യാപക പോസ്റ്റർ പ്രചാരണം. ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിലാണ് വ്യാപകമായി ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിൽ നേതൃമാറ്റ വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ചേരി തിരിഞ്ഞുള്ള പോര് വ്യക്തമാക്കുന്ന തരത്തിലുള്ള സംഭവം.
കോൺഗ്രസിനെ നയിക്കാൻ സുധാകരൻ തുടരട്ടെ എന്ന തരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് . സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ആൻ്റോ ആൻ്റണിയുടെ ജന്മനാടായ മുന്നിലവിലും ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.