അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.. തല അറുത്തുമാറ്റിയ നിലയിൽ.. കൊലപാതകി…
അതിഥി തൊഴിലാളിയെ കൊന്ന് തല അറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി കണ്ടിയൂരിലാണ് സംഭവം.അട്ടപ്പാടി റാവുട്ടാൻകല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്.
തല അറുത്തു മാറ്റിയ അവസ്ഥയിലാണ് രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ ആക്രമിച്ചെന്നു കരുതപ്പെടുന്ന അസം സ്വദേശി ഇസ്ലാം (45)ഒളിവിലാണ്. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.