മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു.. ഒരാളുടെ നില ഗുരുതരം.. ആക്രമണത്തിലേക്ക് നയിച്ചത്…

കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.

കുത്തേറ്റവരിൽ ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാർക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Related Articles

Back to top button