ഗുരുതര ആരോപണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.. പ്രമുഖ നടന് മുന്നറിയിപ്പ്…

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് നിർമാതാവിൻ്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയാണ് നടൻ്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് നിർമ്മാതാവിൻ്റെ പ്രതികരണം

Related Articles

Back to top button