‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ സംഭവിക്കുന്നത്’…

വ്യത്യസ്തമായ വിഡിയോകള്‍ വഴി ആരാധകരെ കൂട്ടുന്ന ഫുഡ് വ്‌ളോഗര്‍മാരാണ് ഇപ്പോൾ ഉള്ളത്.ഇത്തരത്തില്‍ വ്യത്യസ്തമായ വ്‌ളോഗ് ചെയ്യുന്നയാളാണ് ഉഷ മാത്യു. മാനിറച്ചി വരട്ടിയതാണ് ഇത്തവണ ഉഷയുടെ സ്‌പെഷ്യല്‍. എന്നാല്‍ വിഡിയോ വന്നത് മുതല്‍ വ്‌ളോഗര്‍ എയറിലാണെന്ന് മാത്രം.’മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ ഇതാണ് സംഭവിക്കുക. നിങ്ങള്‍ക്കും കഴിക്കണമെങ്കില്‍ കൂടെ പോരൂ’ എന്നുപറഞ്ഞാണ് ഇവര്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്.

കാട്ടില്‍ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ്, ആ മാനുകളെ എങ്ങനെ തിന്നാന്‍ തോന്നുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് വിഡിയോയുടെ കമന്റ് ബോക്‌സില്‍ നിറയെ. നേരത്തെ ഫിറോസ് ചുട്ടിപ്പാറ വിയറ്റ്‌നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവച്ചത് വിവാദമായിരുന്നു.

Related Articles

Back to top button