റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ചു.. കാൽനട യാത്രക്കാരന് ദാരുണാന്ത്യം.. സംഭവം ആലപ്പുഴയിൽ….

ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാർഥൻ (64) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സിദ്ധാർഥനെ വാഹനം ഇടിച്ചിടുകയായിരുന്നു.ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്.

ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക വാഹനത്തിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button