ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു’..നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് തീർച്ചയായും നടക്കും…

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് ജില്ലാ കളക്ടർ വിആർ വിനോദ്. ഉദ്യോഗസ്ഥർമാരുടെ പരിശീലനം പൂർത്തിയായെന്നും പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂർത്തിയായെന്നും കളകർ പറഞ്ഞു. 263 പോളിംഗ് ബൂത്തുകൾ ഉണ്ടാവും. 59 പുതിയ പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്നും കളക്ട‍ർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

സംയുക്ത വോട്ടർ പട്ടിക പ്രഖ്യാപിച്ചു. അന്തിമ വോട്ടർ പട്ടിക മെയ് 5ന് പ്രസിദ്ദീകരിക്കും. 26,310 പുതിയ വോട്ടർമാരുടെ അപേക്ഷ ലഭിച്ചു. പെരുമാറ്റ ചട്ട ക്രമീകരണം നടത്തി. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് തീർച്ചയായും നടക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഒരു വർഷത്തിലേറെ സമയമുള്ളതിനാൽ തെരെഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. നീതിപൂർവ്വമായ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. പെരുമാറ്റച്ചട്ടം മലപ്പുറം ജില്ലയാകെ ബാധകമാവും. പെരുമാറ്റച്ചട്ടം നിലമ്പൂരിൽ മാത്രമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അനുമതി കിട്ടിയില്ലെങ്കിൽ പെരുമാറ്റച്ചട്ടം ജില്ലയിലാകെയുണ്ടാവും. മഴക്കാലത്തിനു മുമ്പ് തെരെഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കളക്ട‍ർ പറഞ്ഞു

Related Articles

Back to top button