കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാര്‍ അതിവേഗം പൂർത്തിയാക്കി..ഇത്രയും വലിയ തുറമുഖം അദാനി കേരളത്തില്‍ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍…
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎൻ വാസവൻ്റെ പ്രസംഗം ആയുധമാക്കി പ്രധാമന്ത്രി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു, ഇതാണ് മാറ്റമെന്ന് മോദി പറഞ്ഞു. അദാനിയെ പുകഴ്ത്തി മോദി, രാഹുൽ ഗാന്ധിയെയും പരിഹസിക്കുകയും ചെയ്തു. വിഴിഞ്ഞം ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നായിരുന്നു മോദിയുടെ പരിഹാസം.
‘എവര്‍ക്കും എന്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.’ എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് ലഭിക്കുമെന്നും രാജ്യത്തിന്റെ പണം പുറത്തേക്ക് ഒഴുകില്ലെന്നും മോദി പറഞ്ഞു. കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകും. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണ്. സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ പങ്ക് മുന്‍പ് ഏറെ വലുതായിരുന്നു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകള്‍ പോയിരുന്നു. ഈ ചാനല്‍ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇത്രയും വലിയ തുറമുഖം അദാനി കേരളത്തില്‍ നിര്‍മിച്ചുവെന്ന് ഗുജറാത്തിലെ ആളുകള്‍ അറിഞ്ഞാല്‍ അവര്‍ പിണങ്ങാന്‍ സാധ്യതയുണ്ടെന്നും അവിടെ ഇത്ര വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്ക് കഴിഞ്ഞിട്ടില്ലെന്നും ചിരിയോടെ പ്രധാനമന്ത്രി പറഞ്ഞു
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾ ഒപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം യദാർത്ഥ്യമാക്കി. വിഴിഞ്ഞം ഇന്ത്യ സംഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് മോദി പരിഹസിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വന്‍ വികസന പദ്ധതികള്‍ നടക്കുന്നത്. തുറമുഖ മന്ത്രി വി എൻ വാസവന്‍ പ്രസംഗിക്കുമ്പോള്‍ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്തു. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പറഞ്ഞ് പ്രധാനമന്ത്രി
വിഴിഞ്ഞ വേദിയില്‍ കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി. കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാര്‍ അതിവേഗം പൂർത്തിയാക്കി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. മത്സ്യത്തൊഴിലാളികൾക്കും പ്രാഥമിക പരിഗണന നൽകിയെന്നും പ്രധാമന്ത്രി കൂട്ടിച്ചേര്‍ത്തു.