കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.. ഒപ്പമുണ്ടായിരുന്ന ഭർത്താവ്…

കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് സാരമായി പരിക്കേറ്റു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. പൊന്നാനി നരിപ്പറമ്പിൽ ദേശീയപാതയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.സിയയുടെ ഭർത്താവ് കണ്ണൂർ കോടിയേരി സ്വദേശി നിഖിലിന് സാരമായി പരിക്കേറ്റു.

നിഖിലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എറണാകുളം ഭാഗത്തുനിന്ന് തിരൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. എതിരേ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Back to top button