രാവിലെ വെറുംവയറ്റില്‍ തുളസി വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെയാണ്…
കേരളത്തിൽ മിക്ക വീടുകളിലും കാണുന്ന ഒന്നാണ് തുളസിച്ചെടി.ആചാരപ്രകാരവും ആരോഗ്യപരമായും ഒത്തിരി ഗുണങ്ങളാണ് ഈ ചെടി നമുക്ക് നൽകുന്നത്.ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി. വിറ്റാമിൻ എ, ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ തുളസി വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രാവിലെ വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാന്‍ ഇവ ഗുണം ചെയ്യും. കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തുളസി വെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയെ തടയാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ തുളസിയിലെ ആന്റിമെെക്രോബയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളെ ചെറുക്കാനും മോണരോഗങ്ങളെ തടയാനും സഹായിക്കുന്നു.