പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് മമതാ ബാനര്‍ജി…
പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ മാസം മൂന്നിനാണ് കൂടിക്കാഴ്ച. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടല്‍.മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ചായിരിക്കും കൂടിക്കാഴ്ച.
നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, സംഘടനാപരമായി കേരളത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്നിവയിലെല്ലാം ചര്‍ച്ച നടക്കുമെന്നാണ് റിപ്പോർട്ട്.